മൂന്നാം ബലാല്‍സംഗക്കേസില്‍ അഴിക്കുള്ളിലായ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭ അയോഗ്യനാക്കുമോ ? പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വ്യക്തമാക്കിയതോടെ അക്കാര്യം സജീവചോദ്യമായി. അധാര്‍മിക പെരുമാറ്റം, നിയമസഭ അംഗത്വം ദുരുപയോഗം ചെയ്ത് ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെടുക എന്നിവയുണ്ടായാല്‍ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമസഭക്ക് അധികാരമുണ്ട് എന്നിരിക്കെ, ഇതിനായി പൊലീസ് റിപ്പോര്‍ട്ടിന്‍റെ കൂടി പശ്ചാതലത്തില്‍ LDFഉം സ്പീക്കറെ സമീപിക്കുമെന്നാണ് വിവരം. നിയമോപദേശം അനുകൂലമായാല്‍ മുഖ്യമന്ത്രി പ്രമേയമായി നിയമസഭയില്‍ UDF എതിര്‍ക്കില്ലങ്കിലും അന്തിമ നിലപാടെടുത്തിട്ടില്ല. നിയമസഭ അംഗത്വം റദ്ദാക്കാനാകുമോയെന്ന് തന്‍റെ അറിവിലില്ല, വരുമ്പോള്‍ നോക്കാമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇതൊരു വശത്ത് നില്‍ക്കുമ്പോള്‍, മൂന്നാം കേസില്‍, അതിജീവിത മൊഴിയില്‍ പറയുന്ന ‘വടകരയിലെ ഫ്ലാറ്റിനെ’ കുറിച്ചും അന്വേഷണം വേണമെന്ന് സിപിഎമ്മും ബിജെപിയും രംഗത്ത്. ഉന്നം താനെന്ന് തിരിച്ചറിഞ്ഞ ഷാഫി പറമ്പില്‍. ‘‘തന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?, താനെന്തിന് മറുപടി പറയണമെന്ന് ഷാഫി.