യുഡിഎഫിന്‍റെ നൂറ് സീറ്റ് ലക്ഷ്യത്തിനെതിരെ എല്‍ഡിഎഫ് 110 ഉറപ്പിക്കുന്നത് വികസനം മുന്‍നിര്‍ത്തിയാണോ , അതോ വര്‍ഗീയ കാര്‍ഡ് ഇറക്കിയാണോ ?തദ്ദേശതിരഞ്ഞെടപ്പില്‍ പൊളിഞ്ഞിട്ടും മൂന്നരമണിക്കൂർ മന്ത്രിസഭായോഗം തലനാരിഴ കീറി കണ്ടെത്തിയ കണ്ടെത്തിയമാര്‍ഗം ഭൂരിപക്ഷ പ്രീണനമോ ? പത്തുവര്‍ഷം കൊണ്ട് നാടിനെ അതിദാരിദ്ര്യമുക്തമാക്കിയെന്നും ആരോഗ്യ, വിദ്യാഭ്യാസ മേഖകളിലടക്കം വന്‍ കുതിപ്പുണ്ടാക്കിയെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ ഭിന്നിപ്പിന്‍റെ രാഷ്ട്രീയം പറയുന്നത് എന്തിന് ? യുഡിഎഫിനെ ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടിക്കെട്ടിയാല്‍ ശബരിമല സ്വര്‍ണക്കൊള്ളയുടെ ക്ഷീണം മാറ്റാനാവുമോ ? അമ്പലക്കൊള്ളയില്‍ ജാമ്യം കിട്ടാതെ ജയിലില്‍ക്കിടക്കുന്ന നേതാവിനെ പാര്‍ട്ടി സംരക്ഷിക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഉത്തരമാവുമോ ? പഴയ കലാപത്തിന്‍റെ മറക്കാനാഗ്രഹിക്കുന്ന അധ്യായം ചികഞ്ഞെടുത്ത് വരുന്ന ആഭ്യന്തരമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നത്.?