ശബരിമലയില്‍ മണ്ഡലപൂജയാണ് അടുത്ത ശനിയാഴ്ച. തങ്കയങ്കി ഘോഷയാത്ര ആറന്മുളയില്‍നിന്ന് പുറപ്പെട്ട പകലാണിത്. ഈ പകലും പല പകലുകളും പക്ഷെ ശബരിമലയെന്നുകേട്ടാല്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് ഇതൊന്നുമല്ലല്ലോ. കുറെ കള്ളന്മാര്‍ ക്ഷേത്ര ഭരണത്തിന് ഇരിക്കുകയും കക്കുകയും ചെയ്തതിന്റെ കഥകളല്ലേ. ഇന്ന് പുറത്തുവരുന്നത് അതുപോലൊരു ഞെട്ടിക്കുന്ന വിവരമാണ്. സ്വര്‍ണപ്പാളിയിലെ സ്വര്‍ണം മാത്രമല്ല, അതേ കാലയളവില്‍ പഞ്ചലോഹ വിഗ്രഹങ്ങളും ശബരിമലയില്‍നിന്ന് കടത്തി വിറ്റു എന്ന മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലനിന്ന് രാജ്യാന്തര പുരാവസ്തു കടത്ത് സംഘം നാല് വിഗ്രഹം കടത്തിയെന്നാണ്. ഇടനിലനിന്നത് ശബരിമലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനല്ലാത്ത ഉന്നതന്‍കൂടിയെന്നും ഒരു വ്യവസായി എസ്ഐടിക്ക് മൊഴി നല്‍കിയെന്നാണ്. ഇതേപകല്‍ ഒരു ഗുരുതര ആക്ഷേപം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നു. രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫിസ് എസ്ഐടിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് വി.ഡി.സതീശന്‍ ആരോപിക്കുന്നത്. അങ്ങനെയാണോ? സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടോ എസ്ഐടിക്കുമേല്‍? അന്വേഷണത്തിന് മൂന്നാഴ്ചമാത്രം ബാക്കിയിരിക്കെ എവിടെവരെപ്പോകും എസ്ഐടി? വിഗ്രഹങ്ങളും കടത്തിയെന്ന മൊഴിയില്‍ നേരുണ്ടോ?