ശബരിമലയില്‍ നിന്ന് കട്ടോണ്ട് പോയ യഥാര്‍ഥ സ്വര്‍ണം എവിടെ ? എന്തുചെയ്തു അത് ? ഇപ്പോഴും ഉത്തരമില്ല. ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് മാത്രം മോഷ്ടിക്കപ്പെട്ടു എന്ന് ഇതുവരെ നമുക്ക് ബോധ്യമായ അത്രത്തോളം അളവിലുള്ള സ്വര്‍ണം, എന്നുവച്ചാല്‍ 579 ഗ്രാം സ്വര്‍ണം, പോറ്റി അത് വിറ്റ പങ്കജ് ഭണ്ഡാരിയില്‍ നിന്നും ഗോവര്‍ധനില്‍ നിന്നുമായി പിടിച്ചെടുത്തതാണ് പകുതി ആശ്വാസം. അന്വേഷണം ഇഴയുന്നു എന്നും അത് സംശയകരമാണെന്നും, ചിലരെ ചോദ്യം ചെയ്യാതെ ഒഴിവാക്കുന്നുണ്ടോ എന്നും ഹൈക്കോടതി പറയുകയും ചോദിക്കുകയും ചെയ്തത് രണ്ട് ദിവസം മുന്‍പ്. അതിനുപിന്നാലെ സ്വര്‍ണം ഉരുക്കിയവനും വാങ്ങിയവനും പിടയിലായി. ഇനിയാരൊക്കെയുണ്ട് ഈ കൊള്ള കൂട്ടത്തില്‍ ? ആരുടെ ചെമ്പാണ് തെളിയാനുള്ളത് ? പോറ്റിയെയും പങ്കുകാരെയും പൊക്കിയതോടെ കേസ് തീര്‍ന്നു, പൊലീസ് ജയിച്ചു എന്ന മട്ടില്‍ അഭിപ്രായമെഴുതുന്ന സിപിഎം നേതാക്കള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നതെന്ത് ?
SIT ഈ പോക്കുപോയാല്‍ എവിടെ വരെ ? അകത്തുള്ളത് കള്ളന്‍മാരെങ്കില്‍ പെരുങ്കള്ളന്‍മാര്‍ പുറത്തോ ?–