കേരളത്തെ ഞെട്ടിച്ച ക്വട്ടേഷൻ ബലാൽസംഗക്കേസിൽ അതിജീവിതയായ നടിക്ക് നീതി കിട്ടിയോ? നടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയവർ മാത്രമാണോ കുറ്റവാളികൾ? അതിജീവിതയോട് യാതൊരു മുൻവൈരാഗ്യവും ഇല്ലാത്ത, അവർക്ക് ഒരു ബന്ധവുമില്ലാത്ത, ഉപദ്രവിക്കാതെ വിട്ടാൽ പറയുന്ന പണംകൊടുക്കാമെന്ന് കേണപേക്ഷിച്ചിട്ടും അതിന് തയ്യാറാവാത്ത 6 ക്രിമിനലുകളുടെ ലക്ഷ്യം എന്തായിരിക്കും? പ്രോസിക്യൂഷന്‍റെ വാദങ്ങൾ തള്ളി, കോടതി വെറുതെ വിട്ട നടൻ ദീലീപല്ലെങ്കിൽ പിന്നെ ആരാണ് ക്വട്ടേഷൻ നൽകിയത്? കൊടി സുനിക്ക് ടിപി ചന്ദ്രശേഖരനോട് എന്ത് മുൻവൈരാഗ്യം എന്ന് കേരളം മുമ്പ് സിപിഎമ്മിനോട് ചോദിച്ചതാണ്. അതേ ചോദ്യം പള്‍സര്‍ സുനിയുടെ കാര്യത്തിലും പ്രസക്തമാകുന്നുണ്ടോ? തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് മഞ്ജുവാര്യരെ ചൂണ്ടി ദിലീപ് പറയുന്നതിന്‍റെ ലക്ഷ്യം എന്താണ്? സിനിമയിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയർത്തിയ ക്വട്ടേഷൻ ബലാൽസംഗക്കേസ് ഒരു സാധാരണ ക്രിമിനൽ പ്രവൃത്തിയായി ചുരുങ്ങുകയാണോ? പൊതുസമൂഹത്തിന്‍റെ രോഷത്തിൽ ദുർബലരായി പിന്നോട്ട് പോകേണ്ടി വന്നവർ കൂടുതൽ വീര്യത്തോടെ മടങ്ങിയെത്തുമോ? തിരുത്തിത്തുടങ്ങിയതെല്ലാം തിരിച്ചെത്തുമോ? നീതി ലഭിച്ചത് ആര്‍ക്ക് ?