ശബരിമല കൊള്ളയിൽ പിടിയിലാകാനുള്ള വമ്പന്മാർ ആരൊക്കെയാണ്? പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത് ഗൗരവമേറിയ വസ്തുതകളാണ്. അന്വേഷണം ശരിയായ ദിശയിലാണെങ്കിലും അതിന്‍റെ വ്യാപ്തി വർദ്ധിപ്പിക്കണമെന്ന് കോടതി നിർദ്ദേശിക്കുന്നതിൽ എല്ലാം വ്യക്തമാണ്. കോടതിയുടെ ഭാഷയിൽ പോറ്റിയുടെ സംരക്ഷകരായിരുന്ന വൻതോക്കുകളാണ് ഇനി കുടുങ്ങേണ്ടത്. എന്നാൽ പത്മകുമാറിന്‍റെ അറസ്റ്റിന് ശേഷം അന്വേഷണത്തിന് വേഗം കുറഞ്ഞോ എന്ന് സംശയിക്കുന്നവർ കുറവല്ല. തദ്ദേശ തെരഞ്ഞെടുപ്പ് തീരുംവരെ കടകംപള്ളി അടക്കം ഉന്നതരെ തൊടരുതെന്ന് അന്വേഷണസംഘത്തിന് സർക്കാരിൻറെ മുന്നറിയിപ്പുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൻറെ അതിശക്തമായ ഇടപെടലുണ്ടെന്നാണ് പ്രതിപക്ഷം ഉറച്ച് വിശ്വസിക്കുന്നത്. ഹൈക്കോടതി നിയന്ത്രണത്തിൽ പ്രവര്‍ത്തിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ മുൾമുനയിൽ നിർത്തുകയാണോ? രമേശ് ചെന്നിത്തല ഇന്ന് വെളിപ്പെടുത്തിയ വിഗ്രഹ കച്ചവടക്കാരുടെ കണ്ണികൾ ആരോക്കെയാണ്? വൻ സ്രാവുകളെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമം വിജയിക്കുമോ? – കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നു.