നാളെയാണ് ആ ദിവസം. എത്ര വിമതര്‍ പത്രിക പിന്‍വലിക്കും, അന്തിമമായി എത്ര സ്ഥാനാര്‍ഥികളുണ്ട് എന്ന് നാളെ വൈകിട്ടറിയാം. വിമതരുടെ എണ്ണത്തില്‍ സെഞ്ചുറിയും കടന്ന യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ മോശമല്ലാത്ത ലീഡുണ്ട് ഇപ്പോള്‍. അതൊക്കെ തീര്‍ന്നാലും ഇല്ലെങ്കിലും ഡിസംബറിലെ രണ്ടു ദിനങ്ങളിലായി കേരളം വോട്ടുചെയ്യും. അങ്ങനെ വോട്ടുചെയ്യുമ്പോള്‍, ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍ എന്തൊക്കെ ഓര്‍ക്കും? കേട്ടുഞെട്ടിയ ശബരിമല സ്വര്‍ണക്കൊള്ള ഓര്‍മവന്നാല്‍ എന്താകും? ക്ഷേമപെന്‍ഷന്‍ വര്‍ധനയും പുതിയ പെന്‍ഷന്‍ പ്രഖ്യാപനവുമായി വന്ന എല്‍ഡിഎഫിനെ അവരുടെ കീഴില്‍ ശബരിമല ഭരിച്ച കള്ളന്മാര്‍ വെട്ടിലാക്കുമോ?