സംഘട്ടനക്കേസിൽ പ്രതികളായ വിദ്യാര്‍ഥി സംഘടന നേതാക്കളെ കറുത്ത മുഖംമൂടി ധരിപ്പിച്ച് നടത്തിച്ച് മഹാ ജനമൈത്രിയുടെ വക്താക്കളായ കേരളാ പൊലീസ്  ഉദ്ദേശിക്കുന്നത് എന്താണ് ? വിദ്യാര്‍ഥി രാഷ്ട്രീയക്കാര്‍, കൊടിയേതോ ആശയമേതോ ആകട്ടെ. അവരെ ഭീകരവാദികളെപ്പോലെ, കൊടും ക്രിമനിലുകളെപ്പോലെ ചിത്രീകരിക്കുന്നത് എന്നുമുതലാണ് ഒരു ഇടതു സര്‍ക്കാര്‍‌ പൊലീസ് നയമാക്കിയത്? ഒന്നിന് പുറകെ ഒന്നായി പുറത്തുവരുന്ന പൊലീസ് ക്രൂരതകള്‍ കാണുന്നില്ലേ ? കസ്റ്റഡി കൊല അടക്കമുള്ള പരാതികള്‍ കേള്‍ക്കുന്നില്ലേ ?  അവ അടിവരയിട്ട് ഉറിപ്പിക്കുന്ന ദൃശ്യങ്ങളില്ലേ. ഇതിന്‍മേല്‍ ദിവസം കുറേയായി ഇന്നാട്ടിലെ പൊതുസമൂഹം, പ്രതിപക്ഷം, നട്ടല്ല് പണയപ്പെടുത്താത ഒരുകൂട്ടം സാംസ്കാരിക പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ ചോദ്യങ്ങളുന്നയിക്കുന്നില്ലേ ? എന്തിന് ചെങ്കൊടിയേന്തിയ സ്വന്തം പാര്‍ട്ടി സഖാക്കളായ മാതാപിതാക്കള്‍ പോലും കണ്ണീരോടെ മക്കള്‍ക്കേറ്റ പൊലീസ് മര്‍ദനത്തെപ്പറ്റി പറയുന്നില്ലേ ? ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രീ കാണുന്നുണ്ടോ ? ആ അനങ്ങാപ്പാറ നയത്തിന്‍റെ  തണ്ടിന്‍പുറത്താണോ പൊലീസ് പേക്കൂത്തുകള്‍ തുടരുന്നത് ? അതല്ല, പൊലീസിനെ മുന്നണി നയത്തിനൊത്ത് നിയന്ത്രിക്കാനാകാത്ത പരിതാപകരമായ ദൗര്‍ബല്യമോ കാണുന്നത് ? ഈ നിഷ്ക്രിയത്വം എത്രനാള്‍? 

ENGLISH SUMMARY:

Kerala Police Brutality is a serious concern in the state, with increasing reports of police excesses and human rights violations. This situation demands immediate attention and accountability from the authorities.