തൊഴിലാളി അവകാശ മുദ്രാവാക്യങ്ങളുയര്‍ത്തി നടത്തിയ ദേശീയപണിമുടക്കില്‍ കേരളം മാത്രം അടിമുടി സ്തംഭിച്ചു. രാജ്യത്തെ മറ്റുപ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം നിശ്ചിത സമയത്തെ പ്രകടനങ്ങളായി ഒതുങ്ങിയപ്പോള്‍ കേരളത്തില്‍ സമരാനുകൂലികള്‍ അഴിഞ്ഞാടി. പലയിടത്തും അക്രമവും ഭീഷണിയും. ജോലിക്കെത്തിയ പലര്‍ക്കും മര്‍ദനമേറ്റു. ചിലരെ പൂട്ടിയിട്ടു. കട അടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് വരെ ഭീഷണി. മരുന്ന് വിതരണഗോഡൗണ്‍ പോലും അടപ്പിച്ചു. KSRTC ജീവനക്കാരെയും തല്ലി. പൊലീസ് മിക്കയിടത്തും ഇടപെട്ടില്ല. തൊഴിലാളി അവകാശം സംരക്ഷിക്കത്തക്ക വിധം നിയമവും നയവും കേന്ദ്രം പരിഷ്കരിക്കേണ്ടതാണ്. പുതിയ തൊഴില്‍ ചട്ടങ്ങിലെ പ്രശ്നങ്ങള്‍ ദൂരീകരിക്കേണ്ടതുമാണ്. അത് നേടിയെടുക്കാന്‍ സമരത്തില്‍ പുറത്തെടുക്കുന്നത് അപരിഷ്കൃത മുറകളോ ? പണിമുടക്കാന്‍ കഴിയാത്തവന്‍റെ അവകാശത്തിന് വിലയില്ലേ ? കേരളത്തില്‍ മാത്രം അതിരുകടന്നോ അവകാശപ്പോരാട്ടം ?