ഇ.പി. ജയരാജന്‍ മുന്നണിപ്പദവിയില്‍ നിന്ന് പുറത്ത്. LDF ന്‍റെ കണ്‍വീനര്‍ സ്ഥാനത്തിരിക്കാന്‍ ഇ.പി.ക്ക് പരിമതിയുണ്ടെന്നതും, തിരഞ്ഞെടുപ്പ് നേരത്ത് പുറംലോകമറിഞ്ഞ പ്രകാശ്ജാവദേക്കര്‍ കൂടിക്കാഴ്ചയും.. ഇ.പി.യെ പുറത്തിരുത്താന്‍ കാരണമായെന്ന് സിപിഎം. സംഘടനാ നടപടിയില്ലെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാവിനെതിരെ അങ്ങനെത്തന്നെ വ്യാഖ്യാനിക്കാവുന്ന നടപടിയാണിത്. ഇങ്ങനയൊരു തീരുമാനം അന്തിമമാക്കി പുറത്തു പറഞ്ഞ അതേദിവസമാണ്, സിപിഎം മറ്റൊരു നിലപാട് കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ലൈഗീകാതിക്രമ, പീഡനക്കേസ് പ്രതി മുകേഷിനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാനാവശ്യപ്പെടില്ല എന്ന്. അതു ഒരു നിലപാടായിരുന്നു. സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കാം, കാരണങ്ങളും. പക്ഷേ പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗത്തെ കൈവിട്ട ദിവസം പാര്‍ട്ടി അംഗം പോലുമല്ലാത്ത മുകേഷിനെ ചേര്‍ത്തുപിടിച്ച സിപിഎമ്മിന്‍റെ നിലയെക്കുറിച്ചാണ് കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നത്. എത്ര നിലപാടുകള്‍ ?