പരസ്യമായി പ്രഖ്യാപിച്ച പിന്തുണ കോണ്‍ഗ്രസ് തള്ളിക്കളയുമോ? SDPI പരസ്യപ്രഖ്യാപനം നടത്തിയതു മുതല്‍ ഉയരുന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമായൊരു മറുപടിയും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പില്‍ ആരുടെയെങ്കിലും വോട്ട് വേണ്ടെന്നു പറയുമോ? ഞങ്ങള്‍ ചോദിച്ചിട്ടല്ലല്ലോ പിന്തുണ പ്രഖ്യാപിച്ചത് തുടങ്ങിയ ന്യായങ്ങളില്‍ കോണ്‍ഗ്രസ് ഉരുണ്ടു മറിയുമ്പോള്‍ ഇടംവലം ചോദ്യങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയുമുണ്ട്. രാജ്യദ്രോഹികളുടെ വോട്ട് വാങ്ങുന്നുവെന്ന് ബി.ജെ.പി. ആരോപിച്ചപ്പോള്‍, വര്‍ഗീയ കൂട്ടുകെട്ടിന് ജനം മറുപടി നല്‍കുമെന്നാണ് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. SDPI–യെ തള്ളുമോ, കൊള്ളുമോ?
Counter Point On SDPI's Support for Congress