ബിജെപി സര്‍ക്കാരിന് തോല്‍വി പേടിയോ? അതോ ആത്മവിശ്വാസമോ?

സിഎഎ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. പിന്‍വലിക്കുന്ന പ്രശ്നമില്ല. നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രിമാരും നടപ്പാക്കേണ്ടിവരും, അതവര്‍ക്കറിയാവുന്നതാണെന്നും അമിതാഷാ. ഇല്ല, സിഎഎ നടപ്പാക്കില്ലെന്ന് ഇന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായിവിജയന്‍. ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി പൗരത്വ നിയമഭേദഗതി അറിഞ്ഞ മട്ടില്ലെന്നും പരിഹാസം. പൗരത്വപ്പോര്, ഇങ്ങനെ ദേശീയ സംസ്ഥാന തലങ്ങളില്‍ ഒരു വഴിക്ക് പോകവെ.. പ്രഖ്യാപിത അജണ്ടകളില്‍ അടുത്തത് നടപ്പാക്കാന്‍ ഒരുപടി കൂടി കടന്നു ബിജെപി–മോദി സര്‍ക്കാര്‍. ഒരു രാജ്യം ഒരു തിര‍ഞ്ഞെടുപ്പ്.. എന്ന ആശയത്തില്‍ മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് തലവനായ സമിതി റിപ്പോര്‍ട്ട് നല്‍കി. ദാ, 2029ത് തൊട്ട് ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താമെന്ന് ശുപാര്‍ശ. പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സര്‍ക്കാര്‍ നീക്കങ്ങളില്‍ തെളിയുന്നതെന്ത് ? ആത്മവിശ്വാസക്കുറവോ ? കൂടുതലോ ?.