പഠിച്ചിറങ്ങുന്നത് കൊടും ക്രിമിനലുകളോ? കൊലക്കുറ്റം ചുമത്താത്തതെന്ത്?

മുഖ്യമന്ത്രി മികവിന്‍റെ പര്യായമാക്കുമെന്ന് പറഞ്ഞ കേരളത്തിലെ സര്‍വകലാശകളിലൊന്നില്‍ വളര്‍ത്തിയെടുക്കുന്നത് മികവറ്റ ക്രിമിനിലുകളെ. പൂക്കോട് വെറ്റിറനറി കേളജില്‍ നടന്ന കൊടുംക്രൂരതകളെ കുറിച്ചുള്ള ആന്‍റി റാഗിങ് സ്ക്വാഡ് റിപ്പോര്‍ട്ട് മനസാക്ഷി മരവിപ്പിക്കുന്നതാണ്. ഈ ക്രിമിനല്‍ കൂട്ടങ്ങളെ പരിശീലിപ്പിക്കുന്നത് ഭരണകക്ഷിയോട് അനുഭാവം പുലര്‍ത്തുന്ന വിദ്യാര്‍ഥി സംഘടനയാണെന്ന് ബോധ്യമായി കഴിഞ്ഞു. പക്ഷേ ഇവിടെ എസ്എഫ്ഐ മാത്രമാണോ പ്രതിസ്ഥനാത്ത്. എസ്എഫ്ഐയുടെ അഴിഞ്ഞാട്ടങ്ങള്‍ കാണാത്ത പോലെ നിന്ന ഡീനും മറ്റ് അധ്യാപകരും സിദ്ധാര്‍ഥിന്‍റെ മരണം ആത്മഹത്യയാക്കാന്‍ തിടുക്കം കൂട്ടിയ വൈത്തിരി സ്റ്റേഷനിലെ പൊലീസുകാര്‍, റാഗിങ് കഴിഞ്ഞ് റിപ്പോര്‍ട്ട് എഴുതുന്ന ആന്‍റീ റാഗിങ് സമിതി. ഇവരെല്ലാം സമാധാനം പറയണ്ടേ..കേസ് സിബിഐ ഏറ്റെടുക്കുമ്പോള്‍ ഇപ്പോള്‍ പിടിയിലായവിരില്‍ കാര്യങ്ങള്‍ തീര്‍ന്നാല്‍ മതിയോ? സര്‍വ ക്രിമിനല്‍ ശാലയോ കേരളത്തിലേത്.