ആനയും കടുവയും നാടിറങ്ങുമ്പോള്‍ സംസ്ഥാനം തടിതപ്പുന്നോ?

കടുവയുടെ വായില്‍പ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ലിസി ജോസഫിന് ഇത് രണ്ടാം ജന്മം. കാട്ടാന ചവിട്ടികൊന്ന അജീഷിന്‍റെ വീടിന്‍റെ തൊട്ടടുത്താണ് ലിസിയെ കടുവ ഓടിച്ചത്. നാടെങ്ങും ആനയും കടുവയും കാട്ടുപോത്തും കാട്ടുപന്നിയും മനുഷ്യരെ വെല്ലുവിളിക്കുമ്പോള്‍ മനുഷ്യനെ ,സംരക്ഷിക്കേണ്ട സര്‍ക്കാര്‍ എന്ത് ചെയ്യുന്നു? നിയമസഭയില്‍ പ്രമേയം പാസാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപെടണമത്രെ അതെ നാല് വര്‍ഷത്തിനിടെ  423 മനുഷ്യര്‍ ആനയുടേയും കാട്ടുപോത്തിന്‍റെയം കുത്തേറ്റും കടുവയുടെ കടി കൊണ്ടും മരിച്ച നാട്ടില്‍  വനം മന്ത്രിക്ക് മുന്നില്‍ വേറെ വഴിയില്ല പോലും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ് എല്ലാ പ്രശ്നത്തിനും കാരണം പക്ഷെ ഈ നിയമം രാജ്യത്തിനാകെ ബാധകമാണെന്നത് മന്ത്രി മറക്കുന്നു. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും മനുഷ്യരെ വന്യമൃഗങ്ങള്‍ ഇങ്ങനെ വെല്ലുവിളിക്കാത്തതെന്ത്? ഉത്തരവാദിത്തത്തില്‍ നിന്ന തടിതപ്പുന്നോ സംസ്ഥാന സര്‍ക്കാര്‍ കടുവയും ഇനി കേന്ദ്രത്തിന്‍റെ കൂട്ടിലോ?

Counter point on wild animal issue