കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി അഞ്ചാംദിനം പ്രതിയിലൊരാള്‍ പിടിയില്‍. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍. കുടെ ഭാര്യയും മകളുമുണ്ട് അവര്‍ക്കുള്ള കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പത്മകുമാര്‍ പറഞ്ഞതായാണ് വിവരം. അങ്ങനെത്തന്നെയോ എന്ന് ഉറപ്പിക്കേണ്ടത് പൊലീസ്. മൂവരും അടൂര്‍ പൊലീസ് ക്യാംപിലുണ്ട്. ഇതേ നേരത്ത് ഒയൂരില്‍ കുട്ടിയുടെ വീട്ടില്‍ പൊലീസ് സംഘം കുഞ്ഞിനെ പ്രതികളുടെ ചിത്രവും വാഹനത്തിന്‍റെ ദൃശ്യങ്ങളും കാണിച്ച് തിരിച്ചറിയാനും കുട്ടിയുടെ അച്ഛനില്‍ നിന്ന് വിവരം തേടാനും ശ്രമിക്കുന്നു. അച്ഛനുമായി പത്മകുമാറിനുണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പ്രാഥമിക വിവരം. ഇനി അന്വേഷിക്കേണ്ടതും വ്യക്തത വരേണ്ടതും എന്തിലെല്ലാം ? പ്രതിയുടെ രേഖചിത്രം കണ്ടിട്ടും കുഞ്ഞിന്‍റെ അച്ഛന് പത്മകുമാറിനെക്കുറിച്ച് സംശയം തോന്നിയില്ലേ ? പ്രതിയെ സഹായിച്ചവര്‍ ? ഇനി എത്രപേര്‍ ? ഒരു പാട് ചോദ്യങ്ങളുടെ.. അതിന്‍റെ ഉത്തരങ്ങളും സൂചനകളും പുറത്തുവരുന്ന മണിക്കൂറാണ്. വിശദവിവരങ്ങളുമായി മനോരമ ന്യൂസ് പ്രതിനിധികളും അഥിതികളുമുണ്ട്.
Counter point on kollam child kidnap case