നവകേരള സദസ് മൂന്ന് ജില്ല പിന്നിടുകയാണ്. കാസര്‍കോട് നിന്ന് കത്തിത്തുടങ്ങിയ വിവാദങ്ങളുടെ എണ്ണം പെരുകുകയല്ലാതെ ചുരുങ്ങുന്നില്ല. വിമര്‍ശനം കനക്കുന്നു. പ്രതിഷേധം , കൊടി, അടി,, അതേ ചൊല്ലി വാക്പോര്..ഇതാണ് വയനാട്ടിലെത്തുമ്പോഴുള്ള കാഴ്ച. കണ്ണൂരില്‍ കരികങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ച സിപിഎം പ്രവര്‍ത്തകരുടെ പവൃത്തി ജീവന്‍ രക്ഷിക്കലെന്ന വിചിത്രന്യായം മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു. ആ വര്‍ത്താനം തുടര്‍ന്നാല്‍ മറുപടിയും കടുത്ത ഭാഷയിലാകുമെന്ന് പ്രതിപക്ഷനേതാവ്. നവകേരള സദസിനായി ബസിന് പുറമെ മന്ത്രിമാരുടെ കാറുകളും ഓടേണ്ടി വരില്ല എന്ന വാദവും പൊളിയുന്നു. ബസിനുപിറകെ കാറുകളും നിരനിരയായി ഓടുന്നത് നാട് കാണുന്നു. വാര്‍ത്തയാകുന്നു. തലശേരിയില്‍ സ്കൂള്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയില്ലെന്ന്

മുഖ്യമന്ത്രി, ഇനി കുട്ടികളെ ഇറക്കരുതെന്നും ഉപദേശം, അതിനിടെ, ജോലിസമയത്തിന് ശേഷം ശുചീകരണത്തൊഴിലാളികള്‍ നവകേരള സദസിന്റെ പോസ്റ്റര്‍ ഒട്ടിക്കണമെന്ന് പെരുമ്പാവൂര്‍ നഗരസഭ സെക്രട്ടറിയുടെ നിര്‍ദേശം.  കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. നവകേരള സദസില്‍ ഇതുവരെ നാം കണ്ടതെന്ത് ? കാണേണ്ടതെന്ത് ? ജനം സദസിലോ ? പ്രതിപക്ഷത്തിന് പരിഭ്രാന്തിയോ

Counter point on avakerala sadas