സിപിഎം നേതാക്കളുടെ സദസോ?; രാഷ്ട്രീയം പറയിച്ചത് യുഡിഎഫോ?

counter-point
SHARE

ചലിക്കുന്ന കാബിനറ്റ് അഥവാ നവകേരള സദസ് വടക്കേയറ്റത്തെ 9 നിയമസഭാ മണ്ഡലങ്ങളിലെ യാത്ര പൂര്‍ത്തിയാക്കി. ഇന്നും നാളെയും മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ണൂരിലാണ്. പൗരപ്രമുഖരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച, 20 കൗണ്ടറുകളിലൂടെയായി സ്വീകരിക്കുന്ന പൊതുജനത്തിന്റെ പരാതി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗങ്ങള്‍ ഇത്രയുമാണ് സദസ്. രാവിലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഇത് രാഷ്ട്രീയ സദസ് എന്ന പ്രതിപക്ഷ ആക്ഷേപത്തിന്, ഞങ്ങളാരും എല്‍ഡിഎഫ് വക്താക്കളായല്ല ഇവിടെ വന്നത്, രാഷ്ട്രീയം പറയിച്ചത് യുഡിഎഫ് ആണ് എന്ന് നിലപാടെടുത്തു. പരിപാടിയോടുള്ള കടുത്ത വിയോജിപ്പ് ആവര്‍ത്തിച്ച പ്രതിപക്ഷം കേവലം പാര്‍ട്ടി സദസെന്നും ധൂര്‍ത്തെന്നും ആക്ഷേപം തുടര്‍ന്നു. ഇന്ന് ചോദ്യമിതാണ്, നവകേരളസദസ് രാഷ്ട്രീയപ്രചാരണവേദിയോ? 

MORE IN COUNTER POINT
SHOW MORE