ലോകായുക്ത വിധിയുടെ പൊരുളെന്ത്? സര്‍ക്കാരിന് എത്ര ആശ്വസിക്കാം?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനയോഗത്തില്‍ ക്രമക്കേടും സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കിയ ഹര്‍ജി ലോകായ്കുത തള്ളി. ഹര്‍ജി സമര്‍പ്പിച്ച് അഞ്ചാണ്ട് കഴിഞ്ഞ ശേഷമാണീ വിധി.

ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന കണ്ടെത്തലില്‍ ലോകായുക്തയ്ക്കും രണ്ട് ഉപലോകായുക്തമാര്‍ക്കും ഏകസ്വരം. എന്നാല്‍, ഹര്‍ജി നിലനില്‍ക്കുമെന്ന് കണ്ട ലോകായുക്ത.. മന്ത്രി സഭ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന് വ്യക്തമായി എഴുതി അദ്ദേഹത്തിന്‍റെ വിധിയില്‍. വിധിയില്‍ അത്ഭുതമില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍. ജഡ്ജിമാര്‍ വിധേയപ്പെട്ടെന്നും രൂക്ഷവിമര്‍ശനം. അതേ സ്വരത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസും. ഈ വിധിയില്‍ പ്രസക്തമെന്ത് ? ഭരണകൂട താല്‍പര്യം കാത്തതോ ? വിമര്‍ശനമെന്തിന് ? സര്‍ക്കാരിന് സമ്പൂര്‍ണ ആശ്വാസത്തിന് വകയുണ്ടോ ?

Counter point on lokayukta verdict