തകഴിയില്‍ കര്‍ഷക ആത്മഹത്യയില്‍ കൈമലര്‍ത്തുന്നു സംസ്ഥാന സര്‍ക്കാര്‍. നെല്ല് വിലയുമായോ പിആര്‍എസ് വായ്പയുമായോ ബന്ധപ്പെട്ടല്ല 55 കാരന്‍ കെ.ജി. പ്രസാദ് സ്വയം ഒടുങ്ങിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍. ഉത്തരവാദിത്തം പ്രതിസന്ധിക്ക് കാരണക്കാരായ കേന്ദ്രത്തിനെന്ന് മറുവാദം. കര്‍ഷക സമരം വേണ്ടത് ഗവര്‍ണര്‍ക്ക് നേരെയെന്ന് മുഖ്യമന്ത്രി. അതിനിടെ, കയറിക്കിടക്കാനൊരു കൂരയ്ക്കായി ലൈഫ് പദ്ധതിയില്‍ ആവോളം പ്രതീക്ഷയര്‍പ്പിച്ച് ഒടുവലത് അറ്റുപോയ ഓമല്ലൂരുകാരന്‍ ഗോപി സ്വയം തീകൊളുത്തിത്തീര്‍ന്നു. പത്തു പൈസ ലൈഫ് പദ്ധതിക്കായി എടുക്കാനില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്. ലൈഫ് പോലുള്ള നല്ല പദ്ധതികള്‍ക്ക് ദുഷ്ടമനസുകള്‍ തുരങ്കം വയ്ക്കുന്നെന്ന് മുഖ്യമന്ത്രി. ധൂര്‍ത്തെന്നും അഴിമതിയെന്നും സര്‍ക്കാരിനെതിരെ പറയുന്ന പ്രതിപക്ഷ നേതാവ് വസ്തുത മനസിലാക്കി സംസാരിക്കണമെന്ന് ധാനമന്ത്രി.
നാടിനിപ്പോള്‍ മനസിലാകുന്നത് എന്തൊക്കെയാണ് ? ലൈഫില്ലാത്തത് ലൈഫിന് മാത്രമോ? സ്വാഗതം കൗണ്ടര്‍പോയ്ന്‍റിലേക്ക്.