കേരളീയം മഹാവിജയമെന്ന് മുഖ്യമന്ത്രി വീണ്ടും. ‘കേരളത്തിന്റെ മഹോല്‍സവം എന്ന നിലയില്‍ പരിപാടി ജനം നെഞ്ചിലേറ്റിയെന്നും മുഖ്യമന്ത്രി. അടുത്ത കേരളീയത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആഘോഷ പരിപാടികളേക്കാൾ മനുഷ്യന്‍റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടെതെന്ന് സർക്കാരിനെ ഹൈക്കോടതി ഓര്‍മിപ്പിച്ച അതേദിവസമാണ് കേരളീയത്തിന്റെ വിജയം മുഖ്യമന്ത്രി വീണ്ടും ചൂണ്ടിക്കാട്ടിയത്. കോടതിയലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നതിനിടെ കേരളീയം പരിപാടിയെക്കുറിച്ച് ചീഫ് സെക്രട്ടറി പരാമര്‍ശിച്ചപ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചതും ഇതേ ദിവസം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളീയത്തിന്റെ കാലമോ?
Counter Point discussion on Keraleeyam and highcourt remarks
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.