അച്ചടക്കം ലംഘിച്ച ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസ് കേട്ടു, ഇനിയും കേള്‍ക്കുമെന്ന് ഒത്തുതീര്‍പ്പിന്റെ ശബ്ദത്തില്‍ അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍. അച്ചടക്കനടപടിക്ക് തയ്യാറെടുത്ത കോണ്‍ഗ്രസിനെ വെട്ടിലാക്കി സി.പി.എം. പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെയാണ് രമ്യതയുടെ ശബ്ദത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. അന്ത്യംവരെ കോണ്‍ഗ്രസില്‍ തുടരാനാണ് ആഗ്രഹമെന്ന് ആര്യാടന്‍ ഷൗക്കത്ത് . ‘എന്നാല്‍ പലസ്തീന്‍ വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും പ്രഖ്യാപനം. ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് എ.കെ.ബാലന്‍ ഇന്നു പ്രഖ്യാപിച്ചിരുന്നു. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിനായി മുസ്‍ലിംലീഗിനെയും ക്ഷണിച്് യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കാനായതിന്റെ മുന്‍തൂക്കത്തിലാണ് സി.പി.എമ്മിന്റെ അടുത്ത നീക്കം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസ് പേടിക്കണോ?
Counter Point on Aryadan Shoukath controversy