പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കുള്ള സിപിഎമ്മിന്‍റെ ക്ഷണം മുസ്ലിം ലീഗ് നിരസിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ലീഗിന്‍റെ തീരുമാനം യഥാര്‍ഥത്തിലുള്ള അവരുടെ നിലപാടല്ലെന്നും, കോണ്‍ഗ്രസ് വിലക്കിയതുകൊണ്ടാണ് അവര്‍ക്ക് ക്ഷണം നിരസിക്കേണ്ടിവന്നതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്ന് പറഞ്ഞത്. മാത്രമല്ല നേതൃത്വം ഇല്ലെങ്കിലും, ലീഗിന്‍റെയും ഒപ്പം കോണ്‍ഗ്രസിന്‍റെയും അണികള്‍ റാലിക്ക് എത്തുമെന്നും അദ്ദേഹം പറയുന്നു.  ശരിയെന്ന് തോന്നുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കാനാവാത്ത വിധം മുസ്ലീം ലീഗിന് യു.ഡി.എഫും കോണ്‍ഗ്രസും ബാധ്യതയായെന്നാണ് മന്ത്രി പി.രാജീവ് പ്രതികരിച്ചത്. എന്നാല്‍ രാഷ്ട്രീയലക്ഷ്യത്തിനായി സിപിഎം പലസ്തീന്‍ വിഷയം ദുരുപയോഗം ചെയ്തുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരു ലീഗുകാരനും റാലിയില്‍ പങ്കെടുക്കില്ലെന്നും അവകാശപ്പെട്ടു. ലീഗിനോട് ഇപ്പോള്‍ സിപിഎം കാണിക്കുന്നത് ഗതികേടുകൊണ്ടുള്ള സ്നേഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പറയുന്നു. കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു. ലീഗിന് യുഡിഎഫ് ബാധ്യതയായോ?

Counter point on muslim league and Cpm's palestine solidarity rally