യുഡിഎഫിലെ മുഖ്യ ഘടക കക്ഷിയായ മുസ്‍ലിം ലീഗ് ആശയക്കുഴപ്പത്തിലാണ്. സിപിഎമ്മിന്‍റെ പലസ്തിന്‍ അനുകൂല റാലിയില്‍ പങ്കെടുക്കണോ വേണ്ടയോ? ക്ഷണം കിട്ടിയാല്‍ പോകുമെന്ന് ആദ്യം പറഞ്ഞത് ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീറാണ്. പിന്നീടാണ് സിപിഎം അതേകുറിച്ച് ആലോചിക്കുന്നത്. കോണ്‍ഗ്രസാകട്ടെ ആരും പലസ്തീന്‍ അനുകൂല പരിപാടികള്‍ ഇപ്പോള്‍ നടത്തരുതെന്ന് വിലക്കിയതായാണ് സൂചന. ലീഗിന്‍റെ പരിപാടിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ച് പുലിവാലും പിടിച്ചു. പലസ്തീനെ കക്ഷിരാഷ്ട്രീയത്തിനപ്പുറം മാനുഷികമായി കാണണമെന്ന ഇ.ടിയുടെ നിലപാടിനെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനാകുമോ? ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗും സിപിഎമ്മും വേദി പങ്കിടുന്നത് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സന്ദേശമെന്താകും? മുസ്‍ലിം ലീഗ് നില്‍ക്കണോ? പോകണോ?