കളമശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. ഒരു മതവിഭാഗത്തിെനതിരെ പ്രചാരണം നടത്തി ലഹളക്ക് ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഹമാസിനെ പ്രീണിപ്പിക്കുന്നത് തുറന്ന് കാട്ടിയതിനാണ് തനിക്കെതിരെ കേസെന്ന് രാജീവ് ചന്ദ്രശേഖര്‍ . ഇതുകൂടാതെ സംസ്ഥാനത്താകെ 24 പേര്‍ക്കെതിരെ കൂടി വിദ്വേഷ പ്രചാരണത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ലഭിച്ച പരാതിയില്‍ നടപടിയായിട്ടില്ല. സമൂഹ മാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി. ദേശീയ വക്താവ് അനില്‍ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിദ്വേഷം നടപടിയില്‍ തീരുമോ? 

counter point on kalamassery blast case