counter-point

ഞെട്ടലിന്‍റെ, ആശങ്കയുടെ, അസ്വസ്ഥതതയുടെ ഞായറായിരുന്നു നമ്മുടെ നാടിനിത്... കളമശേരിയില്‍ പൊട്ടിയ ബോംബ്, അതിനുപിന്നാലെ നവമാധ്യമങ്ങളിലടക്കം പൊട്ടിയ അഭിപ്രായ ബോംബ് എല്ലാം നാടിന്‍റെ സ്വാസ്ഥ്യം കെടുത്തി. മരണം രണ്ടായി എന്ന് ഏറ്റവും പുതിയ വിവരം. 52 പേര്‍ക്ക് പരുക്കുണ്ട്.  ഇന്‍റലിജന്‍സ് വീഴ്ച, സുരക്ഷാ വീഴ്ച തുടങ്ങിയ ചോദ്യങ്ങളില്‍ ഉത്തരം മുട്ടുമ്പോഴും വേഗത്തില്‍ പ്രതിയിലേക്ക് അന്വേഷണമെത്തിയതില്‍ പൊലീസിന് ആശ്വസിക്കാം.

 

ഡൊമനിക് മാര്‍ട്ടിനെന്ന മധ്യവയസ്കന്‍, കൊച്ചി തമ്മനം സ്വദേശി, അയാള്‍ മുന്‍പ് വിശസിച്ചിരുന്ന മതവിഭാഗത്തോടുള്ള അഭിപ്രായ ഭിന്നത തീര്‍ത്തത് ഈ വിധത്തിലാണെന്ന് പരസ്യമായി സമ്മതിച്ച കേസാണ് ഇപ്പോഴിത്. ബോംബുണ്ടാക്കുന്ന വിധം മാര്‍ട്ടിന്‍ യൂറ്റ്യൂബില്‍ തപ്പിയെന്നും, റിമോര്‍ട്ട് കണ്‍ട്രോളായിരുന്നുവെന്നും, റിമോട്ടിന്‍റെ ചിത്രം ഫോണില്‍ നിന്ന് കിട്ടിയെന്നുമെല്ലാം പൊലീസ് പറയുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നു. ഈ നേരം  പ്രധാന ചോദ്യങ്ങള്‍ ഇവയാണ്.  എന്തിന്, എന്തുകൊണ്ട് ഇങ്ങനൊരു സ്ഫോടനം ? ഇനിയിതില്‍ നാടറിയാന്‍ ബാക്കിയെന്ത് ?  സ്ഫോടനം ഉണ്ടായ ഉടന്‍ തന്നെ മുന്‍വിധികള്‍ പടച്ചുവിടാന്‍ ആര്‍ക്കായിരുന്നു വ്യഗ്രത?

 

Kalamassery convention centre blast 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.