കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ പി.ആര്‍.അരവിന്ദാക്ഷന്‍ നേരിട്ട് പങ്കാളിയെന്ന് ഇഡി. കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന് 50 ലക്ഷംരൂപയുടെ നിക്ഷേപമുണ്ട്.
ഇതിന്‍റെ മുഴുവന്‍ രേഖകളും ബാങ്ക് ഭരണസമിതി കൈമാറിയിട്ടുണ്ട്. അരവിന്ദാക്ഷന് വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ടെന്നും ഇഡി കോടതിയില്‍ പറഞ്ഞു. പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി അന്വേഷണത്തോട് സഹകരിച്ചില്ലെന്നും നടപടി വേണമെന്നും അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി. പറഞ്ഞു. അതേസമയം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇ.ഡി. ശ്രമിച്ചെന്ന് അരവിന്ദാക്ഷന്‍ ആരോപിച്ചു. മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് തന്‍റെ അമ്മയുടേതാണെന്ന് വരുത്താന്‍ ശ്രമിച്ചു. എതിര്‍പ്പ് ഉന്നയിച്ചപ്പോള്‍ ആ വാദത്തില്‍നിന്ന് ഇഡി പിന്‍മാറിയെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.
Counter Point regarding CPM leader PV Aravindakshan's remarks against ED
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.