ഇടതു സർക്കാരിനെതിരായ പ്രതിഷേധക്കൊടുങ്കാറ്റായി യു. ഡി. എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഭരണ പരാജയങ്ങളും ഉയർത്തിയുള്ള സമരത്തിൽ ആയിരങ്ങളാണ് അണിനിരന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സർക്കാരിനെ ജനകീയ വിചാരണയ്ക്ക് വിധേയമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സ്വന്തമായി കൊണ്ടുവന്ന ഒരു വികസനമെങ്കിലും ചൂണ്ടികാണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കെ.പി.സി.സി. പ്രസിഡന്‍റ്  കെ.സുധാകരൻ വെല്ലുവിളിച്ചു. സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് കടന്നുപോയ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തനെയും കണ്ടു. ലോക്സഭ തിര‍ഞ്ഞെടുപ്പ് അടുത്തുവരവെ പ്രതിപക്ഷം പടയൊരുക്കം തുടങ്ങുകയാണോ? അത് സര്‍ക്കാരിന് വെല്ലുവിളിയാകുമോ?

 

counter point on udf protest 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.