കോണ്‍ഗ്രസ് എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ്. കെപിസിസി യോഗത്തില്‍ ആരു പങ്കെടുക്കണമെന്നും മുഖ്യമന്ത്രി തീരുമാനിക്കേണ്ട. മുഖ്യമന്ത്രി പിണറായി വിജയന്റെ മേക്കോവറിന് പിന്നില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള പി.ആര്‍ ഏജന്‍സിയെന്ന് വി.ഡി.സതീശന്‍.
സുനില്‍ കനുഗോലുവിനെ കെ.പി.സി.സിയോഗത്തില്‍ പങ്കെടുപ്പിച്ചതിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളുന്നയിക്കാനുള്ള ഗൂഡാലോചനയുടെ തുടക്കമെന്നാണ് കനുഗോലുവിന്റെ സാന്നിധ്യത്തെ മുഖ്യമന്ത്രി നേരത്തെ ആരോപിച്ചത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രാഷ്ട്രീയം തീരുമാനിക്കുന്നത് പി.ആര്‍.വിദഗ്ധരോ?