വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ വരവേറ്റു. പ്രൗഢം, ആഘോഷ പൂര്‍വം. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കരണ്‍ അദാനി തുടങ്ങി ഒന്നിച്ചു എല്ലാവരും. പദ്ധതിയിലെ അവകാശത്തര്‍ക്കം പരിപാടിയിലും നിഴലിച്ചു. മുഖ്യമന്ത്രി അത്തരം അഭിപ്രായങ്ങളിലേക്ക് കടന്നില്ലെങ്കിലും,  വിഡി സതീശന്‍ മറന്നില്ല. പദ്ധതി യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും 

കടല്‍കൊള്ളയെന്നും റിയല്‍ എസ്റ്റേറ്റ് എന്നും ആരോപണം നേരിട്ടിട്ടും പിന്തിരിഞ്ഞില്ലെന്നും സതീശന്‍, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍.. നായനാര്‍, കരുണാകരന്, ഉമ്മന്‍ ചാണ്ടി, വിഎസ് എന്നിങ്ങനെ മുന്‍ഗാമികളെ ഓര്‍ത്തു. ഉമ്മന്‍ചാണ്ടിയാണ് അദാനി ഗ്രൂപ്പിനെ വിഴിഞ്ഞത്തേക്ക് കൊണ്ടുവന്നതെന്ന് കരണ്‍ അദാനിയും പറഞ്ഞുവച്ചു. 

 വിജയത്തിന് അവകാശികളേറെക്കാണുമെന്നും പരാജയം അനാഥമാകുമെന്നും ഇതിനിടെയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ കുത്ത്. തീര്‍ന്നില്ല.. കേന്ദ്ര വികസനങ്ങളുടെ അലയൊലിയാണിതെന്നും കേന്ദ്ര മന്ത്രി. പണി മുക്കാലേ തീര്‍ന്നുള്ളൂ.. കപ്പലൊന്നേ വന്നുള്ളൂ.. അപ്പൊഴേ.. കനത്ത ഈ അവകാശപ്പോരിന് പിന്നിലെന്ത് ? ആരുടെ വികസനക്കപ്പലാണ് കേരളം കാണുന്നത് ? 

counter point on vizhinjam international seaport first ship

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.