യുദ്ധത്തിലും ഒരു നീതിയുണ്ട്. എന്നാല്‍ എല്ലാ നീതിയും മര്യാദയും മറക്കുകയാണ് പശ്ചിമേഷ്യ. ആറ് ദിവസമായി തുടരുന്ന യുദ്ധത്തില്‍ 1300 ഇസ്രയേലികളും 1500 ഗാസ നിവാസികളും കൊല്ലപ്പെട്ടു. പത്ത് ലക്ഷം വടക്കന്‍ ഗാസക്കാരോട് ഒരൊറ്റ രാത്രികൊണ്ട് പലായനം ചെയ്യണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുകയാണ് ഇസ്രയേല്‍. കരയുദ്ധത്തിന് തയാറെടുക്കുന്ന ഇസ്രയേലിന് പാശ്ചാത്യരുടെ പൂര്‍ണ പിന്തുണയുമുണ്ട്. അപ്രതീക്ഷിത ആക്രമണത്തില്‍ ആയിരക്കണക്കിന് ഇസ്രയേലികളെ ബലികൊടുക്കേണ്ടി വന്ന ഇസ്രയേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉണ്ടെന്നാണ് ഇവരുടെ പക്ഷം. ഹമാസ് ഇസ്ലാമിക് സ്റ്റേറ്റിന് തുല്ല്യമെന്ന് അമേരിക്ക. വെള്ളവും വൈദ്യതിയും ഭക്ഷണവും മുടക്കി ഗാസയെ ഇസ്രയേല്‍ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയിട്ടും ആഴ്ച്ച ഒന്നായി. യുദ്ധ നീതി മറക്കുന്നതാര് ?