മാസപ്പടിയും കരുവന്നൂരുമെല്ലാം കത്തിനില്‍ക്കുമ്പോള്‍ തന്നെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി നിയമനക്കോഴയും. ഹോമിയോ ഡോക്ടറായി താല്‍ക്കാലിക നിയമനം വാഗ്ദാനം ചെയ്ത് മന്ത്രി വീണ ജോര്‍ജിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗം  അഖില്‍ മാത്യു , പത്തനംതിട്ട സിഐടിയു ഓഫിസ് മുന്‍ സെക്രട്ടറി അഖില്‍ സജീവ് എന്നിവര്‍ ചേര്‍ന്ന് 1.75ലക്ഷം കൈക്കൂലി വാങ്ങി എന്നാണ് പരാതി. പണം നേരിട്ടുവാങ്ങി എന്ന് പരാതിക്കാരന്‍ ആരോപിക്കുന്ന അഖില്‍ മാത്യു പക്ഷേ അന്നേദിവസം പത്തനംതിട്ടയിലായിരുന്നു എന്നതിന്റെ തെളിവ് പുറത്തുവന്നു. അഖില്‍ മാത്യു ചെയ്യാത്ത കാര്യമെന്ന് മന്ത്രിയും ആണയിടുന്നു. പക്ഷേ പരാതിക്കാരന്‍ പറഞ്ഞതിലുറച്ചു നില്‍ക്കുയാണ്. ഹരിദാസിന്റെ കയ്യില്‍നിന്ന് പണം വാങ്ങിയ അഖില്‍ മാത്യു ആരാണ്? ഇത് അഖിലലോക തട്ടിപ്പോ? വിഡിയോ കാണാം.