കോണ്‍ഗ്രസിന് കണ്‍ഫ്യൂഷനില്ല, ഉമ്മന്‍ചാണ്ടിയെ പീഡനക്കേസില്‍ കുരുക്കിയവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം തന്നെയാണ് വേണ്ടതെന്ന് ഇന്നും പ്രതിപക്ഷ നേതാവ് പറയുന്നു. പക്ഷേ,  ഒരാഴ്ചയിലേറെയായി കേള്‍ക്കുന്ന പ്രതികരണങ്ങളില്‍ അന്വേഷണം വേണമെന്നും അതിന് സിബിഐ വേണമെന്നും ഉറപ്പിച്ച് പറയുന്നത് വി.ഡി.സതീശന്‍ മാത്രം. അന്വേഷിക്കേണ്ടതില്ലെന്ന നിലപാട് ചാണ്ടി ഉമ്മന്‍ മുതല്‍ എംഎം ഹസന്‍വരെ പറഞ്ഞു കേട്ടു. വൈരുദ്ധ്യ പ്രതികരണങ്ങളെ ആയുധമാക്കി സിപിഎം കടന്നാക്രമിക്കുമ്പോഴും കോണ്‍ഗ്രസിന് ഒരു വ്യക്തത ഇല്ലാത്തത് എന്തുകൊണ്ട് ? കോണ്‍ഗ്രസാണ് ഗൂഢാലോചന നടത്തിയത് എന്ന് പറയുന്നുണ്ടെങ്കിലും ‘ എഴുതിത്തരൂ അന്വേഷിക്കാം’ എന്ന നിലപാടിന് അപ്പുറം പോകാം സിപിഎമ്മിന് കഴിയാത്തത് എന്തുകൊണ്ട് ?