Counter-Point
രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങിയിട്ട് 48 മണിക്കൂര്‍ പിന്നിട്ടു. ലോക്സഭാഗംത്വം പുനസ്ഥാപിച്ചിട്ടില്ല.  ഇന്നലെയും ഇന്നും അവധിയാണെന്ന് പറഞ്ഞുള്ള സ്പീക്കറുടെയും ലോക്സഭാ സെക്രട്ടറിയേറ്റിയും നിലപാട് അസാധാരണമായ പന്തുതട്ടിക്കളിയാണോ ? രാഹുൽ ഗാന്ധി പാർലമെന്‍റില്‍ സംസാരിക്കുന്നതിൽ മോദിക്ക് ഭയമുണ്ടോ എന്ന് ഇന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ഇല്ലെങ്കില്‍ പിന്നെ അയോഗ്യനാക്കാനുള്ള വേഗത യോഗ്യനാക്കാന്‍ കാണുന്നില്ലല്ലോ എന്ന് കൂട്ടിവായിക്കുന്നു. ഇതൊന്നും കേന്ദ്രത്തിന്‍റെ കയ്യിലല്ല.. സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മറ്റന്നാള്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയാണ് ലോക്സഭയില്‍, രാഹുലുണ്ടാകുമോ അവിടെ പ്രതിപക്ഷ ഇന്ത്യയുടെ ശബ്ദമാകാന്‍ ? നാളത്തെ തിങ്കളില്‍ നാമെന്ത് പ്രതീക്ഷിക്കണം?