തെറ്റെല്ലാം വിദ്യ എന്ന യുവതിയുടേത് മാത്രമെന്നതാണ് സിപിഎമ്മിന്റെയും മന്ത്രിയുടെയും എല്ലാം നിലപാട്. അപ്പോള്‍ ചില ചോദ്യങ്ങളില്ലേ? എങ്ങനെ ആ നിഗമനത്തിലേക്ക് പാര്ട്ടിയെത്തി? വിദ്യയുടെ സുഹൃത്തും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആര്‍ഷോ അടക്കം ആരുടെയും സഹായം വ്യാജരേഖ നിര്‍മാണമെന്ന ഗുരുതര കുറ്റത്തിന് അവര്‍ക്ക് കിട്ടിയിട്ടില്ലെന്ന് പാര്‍ട്ടി എങ്ങനെ ഉറപ്പാക്കി? അന്വേഷിച്ചോ? എങ്ങനെയാണ് പിഎച്ഡി പ്രവേശന പട്ടികയിലേക്ക് ഇത്രയെളുപ്പം നടന്നുകയറാന്‍ ലക്ഷത്തില്‍ ഒരുവളായ ഒരു മുന്‍ എസ്എഫ്ഐക്കാരിക്ക് പറ്റുന്നത്? അതിനാവശ്യമായ രേഖകളെല്ലാം ഒറ്റദിവസംകൊണ്ട് ആ പെണ്‍കുട്ടിക്ക് കിട്ടുന്നത്? ഇനി ലക്ഷത്തിലൊരു എസ്എഫ്ഐക്കാരിയെന്ന അതിദുര്ബലവാദത്തിന്റെ കൂട്ടുതേടുന്നതെന്തിനാണ് പാര്‍ട്ടിയും പാര്‍ട്ടി ബന്ധുക്കളും?