പണപ്പിരിവ് നടത്തിയോ പ്രവാസിക്ഷേമം?; ലോക കേരളസഭയോ സ്പോൺസര്‍ സഭയോ?

കേരള മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ പ്രവാസി മലയാളികൾ ലക്ഷങ്ങൾ നൽകണോ? കൂടുതൽ പണമുള്ളവർക്ക് മുഖ്യമന്ത്രിയുടെ കൂടുതൽ അടുത്തിരിക്കാൻ യോഗ്യതയോ? അമേരിക്കയിൽ നടക്കുന്ന ലോകകേരളസഭ പ്രാദേശിക സമ്മേളനത്തെക്കുറിച്ച് വലിയ വിവാദങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. പണത്തിന്റെ പേരിൽ പ്രവാസികളെ തരംതിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുന്നു. ഈ പണപ്പിരിവ് നടത്തി പ്രവാസികളുടെ ക്ഷേമത്തിനായി സമ്മേളനം നടത്തുന്നതിൽ കാര്യമുണ്ടോ? ന്യൂയോർക്കിൽ നടക്കാൻ പോകുന്നത് സർക്കാരിന്റെ ലോക കേരളസഭയോ സ്പോൺസര്‍ സഭയോ?