റെയില്‍വേ സുരക്ഷ വെറും സങ്കല്‍പമായി തുടരുന്നോ? കേരളത്തെ ഉന്നംവയ്ക്കുന്നതാര്?

എലത്തൂരിലെ ട്രെയിന്‍ തീവയ്പ് നടന്നിട്ട് നാളെ കൃത്യം രണ്ടു മാസം പൂര്‍ത്തിയാകുന്നു. ഇപ്പോഴും എന്തിനു ചെയ്തു, എന്താണ് കാരണം, ആരൊക്കെയാണ് പിന്നില്‍ എന്നീ ചോദ്യങ്ങളുടെ ഉത്തരം കിട്ടിയിട്ടില്ല. അതേ ആശങ്കകള്‍ നിലനില്‍ക്കേ ഇന്നു പുലര്‍ച്ചെ കണ്ണൂര്‍ സ്റ്റേഷനില്‍ അതേ ട്രെയിനില്‍ ഒരു ബോഗി കത്തിയമര്‍ന്നു. അട്ടിമറിയെന്ന സംശയത്തില്‍ അന്വേഷണം തുടരുന്നു. ഒരാള്‍ കസ്റ്റഡിയിലും. പക്ഷേ ഒരു ചോദ്യത്തിനും ഇപ്പോഴും ഉത്തരമില്ല. കേരളത്തിന്റെ വീഴ്ചയാണ് കാരണമെന്ന് ബി.ജെ.പി, കേന്ദ്രത്തിനു മാത്രമാണ് ഉത്തരവാദിത്തമെന്നു സി.പി.എം. കേരളത്തെ ഉന്നംവയ്ക്കുന്നതാര്?

Counter Point on Kannur Train Fire