വായ്പാ പരിധിയില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടോ? പ്രതിപക്ഷം ഒറ്റുകാരോ?

സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കടുത്ത പ്രതിസന്ധിയിലാക്കിയ കേന്ദ്രത്തിന്റെ കടുംവെട്ടിന്റെ യഥാര്‍ഥ കണക്കെന്താണ്? എത്രയാണ് വായ്പാപരിധിയില്‍ വെട്ടിക്കുറച്ചത്? എന്താണ് കാരണമെന്ന് ആരു പറയും? സംസ്ഥാനസര്‍ക്കാര്‍ വ്യക്തത തേടി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്, മറുപടി നല്‍കാമെന്ന് കേന്ദ്രധനമന്ത്രാലയവും. പക്ഷേ നടപടിയെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയവാദപ്രതിവാദം പൊട്ടിത്തെറിയുടെ വക്കിലാണ്. ഉള്ളതു പറഞ്ഞാല്‍ പൊള്ളുമെന്ന് പിണറായി വിജയനും കൂട്ടരും വീണ്ടും തെളിയിച്ചെന്ന് വി.മുരളീധരന്‍ . മുടക്കുസഹമന്ത്രിയെന്നും ആരാച്ചാരെന്നും സി.പി.എമ്മിന്റെ വിമര്‍ശനം. മനസിലാകാത്തതുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് വി.ഡി.സതീശന്‍.  പ്രതിപക്ഷനേതാവ് ഒറ്റുകാരനെന്ന് ഭരണപക്ഷം. വസ്തുതകള്‍ പറയുന്ന സത്യമെന്ത്? രാഷ്ട്രീയമെന്ത്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പരിധി വേണ്ടതാര്‍ക്കാണ്?