ഒന്‍പതാണ്ടിന്റെ സ്വാധീനമെന്ത്?; തിളങ്ങിയോ രാജ്യം?

രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതാണ് കേട്ടത്. പുതിയ മന്ദിരം പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ്, വികസിത ഇന്ത്യയിലേക്കുള്ള ചുവടുവയ്പാണ്. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കാന്‍ വഴിയൊരുക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും പ്രധാനമന്ത്രി. നാളെ മോദി സര്‍ക്കാരിന് അധികാരത്തില്‍ ഒന്‍പതാം പിറന്നാള്‍. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി തന്നെ പറഞ്ഞതിനെ, ബിജെപി ജനത്തിന് വാഗ്ദാനം ചെയ്തതിനെ ഒരു പരിശോധനയ്ക്ക് വിധേയമാക്കുകയാണ് നമ്മളിന്ന്. മോദി ഭരണത്തിന്റെ ഒന്‍പതാണ്ടിന് ഇന്ത്യന്‍ ജനതയുടെ ജീവിതത്തിനുമേലുള്ള സ്വാധീനമെന്ത്?