ഈ ദിവസം ഇന്ത്യ തിളങ്ങിയോ?; നിറവേറ്റിയത് ആരുടെ പ്രതീക്ഷ?

Counter-Point
SHARE

രാജ്യം പുതിയ പാര്‍ലമെന്‍റിന്‍റെ നിറശോഭയില്‍. ഗാന്ധിപ്രതിമയിലെ പുഷ്പാര്‍ച്ചന കഴിഞ്ഞ്.. ഗണപതി ഹോമവും വേദമന്ത്രോച്ചാരണവും നടത്തി, സാഷ്ടാംഗ പ്രണാമമര്‍പ്പിച്ച്... ജനാധിപത്യരാജ്യത്തിന്‍റെ ശ്രീകോവിലേക്ക് ചെങ്കോലുമായി കടന്നുവന്നു പ്രധാനമന്ത്രി. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെക്കോല്‍ സ്ഥാപിച്ചു. സ്വാതന്ത്ര്യസമയത്തെ അധികാര കൈമാറ്റത്തിന്‍റെ ഭാഗമാണീ ചെങ്കോലെന്ന് സര്‍ക്കാര്‍ വാദം. ആ മഹത്വം വീണ്ടെടുത്തെന്നും, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങളുടെ.. പ്രതീക്ഷകളുടെ.. പ്രതീകമാണ് പുതിയ പാര്‍ലമെന്‍റെന്നും മോദി. ഒന്നുകൂടി പറഞ്ഞു.. വരും വര്‍ഷങ്ങളില്‍ ലോക്സഭാംഗങ്ങളുടെ എണ്ണം കൂട്ടും.  രാഷ്ട്രപതിയുടെ അസാന്നിധ്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കം 20 പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഈ ഉദ്ഘാടനം ബഹിഷ്കരിച്ചു. പാര്‍ലമെന്‍റിന്‍റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ചേര്‍ത്ത് ട്വീറ്റിട്ട് ആര്‍.ജെ.ഡി. വിമര്‍ശനത്തിന്‍റെ അതിരുകടന്നു. അതേനേരത്ത്.. പുതിയ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ,, ലോക വേദികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകകയ്ക്ക് സുവര്‍ണശോഭ നല്‍കിയ സ്ത്രീകളെ നടുറോഡില്‍ വലിച്ചിഴച്ചു ഡല്‍ഹി പൊലീസ്. കൗണ്ടര്‍ പോയ്ന്‍റ് പരിശോധുക്കുന്നു.. ഇന്ന് പുലര്‍ന്നര്‍ന്നത് ആരുടെ സ്വപ്നം ? ഉയര്‍ന്നത് ആരുടെ പ്രതീക്ഷ ?

MORE IN COUNTER POINT
SHOW MORE