പാര്‍ലമെന്റ് ഉദ്ഘാടനം ചരിത്രത്തിലെന്താകും?; കാഴ്ചക്കാരിയോ രാഷ്ട്രപതി?

ഇന്ത്യന്‍ പാര്‍ലമെന്റിന് നൂറുവയസ് തികയാന്‍ നാല് വര്‍ഷമിരിക്കെ നാളെ നമുക്ക് പുതിയ പാര്‍ലമെന്റ് മന്ദിരം സ്വന്തം. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി രണ്ടരവര്‍ഷം സമയംകൊണ്ട് പണിത പുതിയ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടുതല്‍ ഇരിപ്പിടങ്ങള്‍ അടക്കം കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അത് ഒറ്റക്കെട്ടായി സ്വീകരിക്കപ്പെടേണ്ടതാണ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. രാഷ്ട്രപതിയെ കേവലം കാഴ്ചക്കാരനാക്കി പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യുന്നു എന്നതാണ് പ്രധാന തര്‍ക്കം. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ പ്രധാനികളില്ല നാളത്തെ വലിയ ദിവസത്തെ ചടങ്ങുകള്‍ക്ക്. അലഹബാദ് മ്യൂസിയത്തില്‍ ഇരിക്കുന്ന ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നതും മതപരമായ ചടങ്ങുകളോടെ ഉദ്ഘാടനം തുടങ്ങുന്നതുമെല്ലാം ഇതിനകം വലിയ ചര്‍ച്ചയാണ്. അപ്പോള്‍ നാളത്തെ ഉദ്ഘാടനം ചരിത്രത്തില്‍ എന്തെഴുതും?