ഇത് മോദിയുടെ ഏകാധിപത്യമോ? ബഹിഷ്കരണം മറുപടിയോ?

സ്വാതന്ത്ര്യപുലരിയിൽ ജവഹർലാൽനെഹ്റു ഏറ്റുവാങ്ങിയ അധികാരത്തിന്‍റെ ചെങ്കോൽ ലോക്സഭാ സ്പീക്കറുടെ കസേരയ്ക്കരികിൽ പ്രധാനമന്ത്രി സ്ഥാപിക്കുന്നതോടെ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാർലമെന്‍റിന് പുതിയ മന്ദിരമായി. അതേസമയം ഇന്ത്യയിലെ വലിയൊരു വിഭാഗം ജനതയെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ പാർട്ടികൾ  ആ ചടങ്ങിൽ നിന്നു വിട്ടുനിൽക്കുകയാണ്, പാർലമെന്‍റിന്‍റെ തലവനായ രാഷ്ട്രപതിയെ ഈ  ചടങ്ങിൽ നിന്ന് മാറ്റി നിർത്തുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണം എന്നാൽ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിൽ രാഷ്ട്രീയം കലർത്തരുത് എന്ന് പ്രതിപക്ഷത്തോട് സർക്കാർ ആവശ്യപ്പെടുന്നു. ഇവിടെ രാഷ്ട്രീയമാണോ യഥാർഥ പ്രശ്നം. മോദിയുടെ ഏകാധിപത്യത്തിന് കുടപിടിക്കാനില്ലെന്ന പ്രതിപക്ഷവാദത്തിന് അടിസ്ഥാനമുണ്ടോ? അധികാരത്തിന്‍റെ ചെങ്കോൽ ആർക്കാണ് കൈമാറുന്നത്?