ഇത് മോദിഫൈഡ് പാര്‍ലിമെന്റോ? രാഷ്ട്രപതിക്ക് വിലയില്ലേ..?

ഇന്ത്യയുടെ പാര്‍ലമെന്‍റ് മന്ദിരം ആരാണ് ഉദ്ഘാടനം ചെയ്യേണ്ടത്. ? പ്രധാനമന്ത്രിയെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രസിഡന്‍റെന്ന് പ്രതിപക്ഷം. പാര്‍ലമെന്റില്‍ ലോക്സഭയുടെ മാത്രം നേതാവായ പ്രധാനമന്ത്രി പാര്‍ലമെന്റിന്റെയാകെ അധികാരിയാകുന്നത് ഭരണഘടനാപരമായും ശരിയാണോ? വിവാദങ്ങള്‍ക്കിടയിലും കെട്ടിടത്തിന്‍റെ  അവസാന മിനുക്കുപണികള്‍ മിന്നല്‍ വേഗത്തില്‍ തുടരുകയാണ്.  28നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.രാഷ്ട്രപതിക്കും ഭരണഘടനയ്ക്കും അവഹേളനമെന്ന് പ്രതിപക്ഷമാകെ പ്രതിഷേധമുയര്‍ത്തുന്നു. ഗോത്രവര്‍ഗക്കാരിയായതുകൊണ്ടാണോ രാഷ്ട്രപതിയെ മാറ്റിനിര്‍ത്തുന്നതെന്നുവരെ കോണ്‍ഗ്രസിന്റെ ചോദ്യമെത്തി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു,പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടതാര്?