രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; മാര്‍ക്കെത്ര?

രണ്ടാം പിണറായി സര്‍ക്കാര്‍ നാളെ മൂന്നാം വര്‍ഷത്തിലേക്ക്. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി നാളെ പുറത്തിറക്കും. വാഗ്ദാനങ്ങള്‍  നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം. സമസ്തമേഖലയിലും നാട് വളര്‍ന്ന വര്‍ഷങ്ങള്‍ എന്നും. എന്നാല്‍ പ്രതിപക്ഷം നാളെ സമരപാതയിലാണ്. ദുര്‍ഭരണം, ജനദ്രോഹം, അഴിമതി, നികുതിക്കൊള്ള ആരോപിച്ച് നാളെ രാവിലെ മുതല്‍ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമ്പോള്‍ പ്രതിപക്ഷം കുറ്റപത്രം പുറത്തിറക്കും. ബിജെപി ഇന്ന് രാത്രിമുതല്‍ തലസ്ഥാനത്ത് രാപകല്‍ സമരത്തിലായിരിക്കും. അപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിന് അവകാശപ്പെടാനെത്ര?