കോൺഗ്രസ് കർണാടക പിടിച്ച തിരക്കഥ എന്ത്? ബിജെപി വീണതെങ്ങനെ?

136 സീറ്റ് എന്ന മിന്നും വിജയവുമായി കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ എതിരിടാൻ പോന്ന ശക്തിയാണോ കോൺഗ്രസ് എന്ന ചോദ്യത്തിന് മറുപടിയായി കർണാടകയിൽ ബിജെപിക്കെതിരെ നേർക്ക് നേർ നിന്ന് പൊരുതി ജയിച്ചു മല്ലികാർജ്ജുൻ‍ ഖാർഗെ നയിക്കുന്ന പാർട്ടി. പ്രാദേശിക നേതാക്കള്ുടെ ഡികെ ശിവകുമാറിന്‍റെയും സിദ്ദരാമയ്യയുടേയും ജനപ്രീതിയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും പാർട്ടിക്ക് അനുകൂലമായി എന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. ഇതിനെല്ലാം അപ്പുറത്തേക്ക് സർക്കാരിനെതിരെ ഉയർത്തിയ അഴിമതി ആരോപണം തിരഞ്ഞെുപ്പിൽ വലിയ തോതിൽ ഗുണം ചെയ്തു എന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. അവസാന നിമിഷത്തെ ബിജെപി തന്ത്രവും ഏറ്റില്ല കന്നഡ മണ്ണിൽ താമര കരിഞ്ഞതെങ്ങനെ?