പൊലീസിന് വീഴ്ച പറ്റിയോ? ഡോ.വന്ദനയുടെ മരണത്തിന് ആരുത്തരവാദി?

കഴിഞ്ഞ രാത്രിയുടെ അവസാന മണിക്കൂറുകളില്‍ നമ്മള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കേരളത്തിലെ ഒരു ആശുപത്രി മുറിയില്‍ ഒരു പെണ്‍കുട്ടി, ഒരച്ഛന്റെയും അമ്മയുടെയും ഏകമകള്‍, ഒരു ഡോക്ടര്‍, മെഡിക്കല്‍ പഠനം കഴിഞ്ഞിറങ്ങിയ ഇന്റേണ്‍ എന്ന് കൃത്യമായി പറയാം, ക്രൂരമായി ആക്രമിക്കപ്പെട്ടു. തലയിലും മുതുകിലുമായി പതിനൊന്ന് കുത്തുകള്‍. മണിക്കൂറുകള്‍ താണ്ടിയില്ല, ആശുപത്രി മുറിയില്‍ ഈ നാട്ടില്‍ ഒരു രക്തസാക്ഷി. ഡോ. വന്ദന ദാസ്. പരാതിക്കാരനെന്ന പേരില്‍ പൊലീസ് കൊണ്ടുവന്ന ഒരു സ്കൂള്‍ അധ്യാപകനാണ് ആശുപത്രി ജീവനക്കാരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ ഈ കണ്ണില്ലാക്രൂരത ചെയ്തത്. നടുക്കം വിട്ടിട്ടില്ല നമുക്കാര്‍ക്കും. എന്തുകൊണ്ടാണ് കൊട്ടാരക്കരയിലെ ഒരു സര്‍ക്കാര്‍ താലൂക്ക് ആശുപത്രി ഈ ദുരന്തത്തിന് വേദിയായത്? നമ്മുടെ ആരോഗ്യകേന്ദ്രങ്ങള്‍ ഈ വിധം ദയനീയ അരക്ഷിതാവസ്ഥയിലോ? ആര് മറുപടി പറയണം? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.