‘സീസണൽ’ നടപടികളില്‍ ആത്മാര്‍ഥതയുണ്ടോ?; യഥാർഥ കുറ്റം ആരുടേത്?

22 പേരുടെ ജീവനെടുത്ത താനൂര്‍ അപകടത്തില്‍ ബോട്ടുടമയ്ക്കു കൊലക്കുറ്റം. കൊലയ്ക്കു വഴിവച്ചേക്കുമെന്നറിഞ്ഞുകൊണ്ട് കുറ്റകരമായ പ്രവൃത്തി നടത്തിയതിനാണ് നടപടിയെന്നു പൊലീസ്. ഈ കുറ്റകൃത്യം നടക്കുന്നകാര്യം മന്ത്രിമാരെ വരെ നേരിട്ടറിയിച്ചിരുന്നുവല്ലോയെന്ന് നാട്ടുകാര്‍. അറിഞ്ഞുകൊണ്ട് അവഗണിച്ചവര്‍ക്കും കുറ്റം വരുമോയെന്നും ചോദ്യം. മാരിടൈം ബോര്‍ഡും ബോട്ടിന് സഹായനിലപാടെടുത്ത മറ്റുദ്യോഗസ്ഥര്‍ക്കുമെല്ലാം ചെയ്തതിന് ന്യായമുണ്ട്. എന്തായാലും ഇതുവരെ ഉറങ്ങുകയായിരുന്ന എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും പതിവുപോലെ സീസണലായി  സട കുടഞ്ഞെഴുന്നേറ്റിട്ടുണ്ട്. വിനോദസഞ്ചാരബോട്ട് സര്‍വീസുകള്‍ ഒറ്റയടിക്കു നിര്‍ത്തലാക്കി ഉത്തരവാദിത്തം തെളിയിച്ചിട്ടുണ്ട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കൊലക്കുറ്റം ബോട്ടുടമയ്ക്കു മാത്രമോ?