ചോദ്യങ്ങൾക്ക് ക്ഷോഭമോ ഉത്തരം?; പറയേണ്ട മറുപടി പറഞ്ഞോ സിപിഎം?

രണ്ടായാഴ്ചയായി , പ്രതിപക്ഷം അനുദിനം ആരോപണം ഉന്നയിച്ചും വാര്‍ത്തകളിലൂടെയും തെളി‍ഞ്ഞ് വരുന്ന എ.ഐ കാമറ അഴിമതി ആരോപണത്തില്‍ ഇന്ന് സിപിഎമ്മിന്‍റെ വിശദമായ പ്രതികരണം കേരളം കേട്ടു. ആരോപണങ്ങള്‍ അസംബന്ധം, മുഖ്യമന്ത്രി മറുപടി പറയേണ്ട, കരാറിന്റെയും ഉപകരാറുകളുടെയും ഉത്തരവാദിത്തം കെല്‍ട്രോണിനുമാത്രം, സര്‍ക്കാര്‍ നയാപൈസ ചെലവാക്കിയിട്ടില്ല, ആരോപണങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷത്തെ നേതൃവടംവലിയാണ് എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവും പ്രസാഡ‍ിയോ കമ്പനിയും തമ്മിലുള്ള ബന്ധത്തെപറ്റി പുറത്തുവന്ന വിവരങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടേ എന്ന് ചോദിച്ചപ്പോ എവി.ഗോവിന്ദന്‍ സ്വരം കടുപ്പിച്ചു. പൊട്ടിത്തെറിച്ചു. അതിനിടെ, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്, കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കണമെന്ന് ബിജെപി. ക്യാമറ സ്ഥാപിച്ചതില്‍ ബന്ധമില്ലെന്നും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരണം മാത്രമായിരുന്നു ജോലി എന്നും ഇതിനിടെ പ്രസാഡിയോയുടെ പ്രതികരണം. ഇത്രയും ഇന്ന് സംഭിക്കുമ്പോള്‍.. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.. വ്യക്തത വേണ്ട കാര്യങ്ങളില്‍ ജനത്തിന് വ്യക്തത വന്നോ ? പറയേണ്ട ഉത്തരം സര്‍ക്കാരും, ഭരണപ്പാര്‍ട്ടി എന്ന നിലയില്‍ സിപിഎം പറഞ്ഞോ ?