‘അരിശ’ക്കൊമ്പന്‍ അടങ്ങിയോ..? കാടിളക്കിയ ദൗത്യം തന്ന പാഠമെന്ത്?

ഒടുവില്‍  പിറന്നുവളര്‍ന്ന മണ്ണും മലയുമിറങ്ങി പെരിയാറിന്‍റെ വന്യതയിലേക്ക് പോകുന്നു.. ഒരു പിടി മനുഷ്യരെ വിറപ്പിച്ച, അവരുടെ ജീവനും ജീവിതവും എടുത്ത അരിക്കൊമ്പന്‍. ചിന്നക്കനാലും ശാന്തന്‍പാറയുമടങ്ങുന്ന മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസ നെടുവീര്‍പ്പ്. മഴയുടെ രൂപത്തില്‍ പ്രകൃ‍തിയടക്കം തീര്‍ത്ത പ്രതിബന്ധങ്ങളുെട പരമ്പര. അഞ്ച് മയക്കുവെടിയുടെ മരവിപ്പിലും നാല് കുങ്കിയാനകളുടെ കരുത്തിനെ ചോദ്യം ചെയ്ത് അരിക്കൊമ്പന്‍റെ അരിശം. മണിക്കൂറുകളുടെ പരിശ്രമത്തില്‍ ഇതെല്ലാം പരുക്കില്ലാതെ മറികടക്കാനായത് ദൗത്യസംഘത്തിനും വനംവകുപ്പിനും അഭിമാനനേട്ടം. വനം വകുപ്പിനെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ ദൗത്യം നല്‍കുന്ന പാഠമെന്താണ് ?