ക്യാമറയിൽ ക്രമക്കേടെങ്കിൽ ആരുടെ ബുദ്ധി?; ആരുനീക്കും പുകമറ?

എഐ ക്യാമറകള്‍ ജനത്തെ പിടിച്ചുതുടങ്ങിയിട്ടില്ല. പക്ഷെ ക്യാമറകള്‍ സര്‍ക്കാരിനെയൊന്ന് പിടിച്ച് കുലുക്കിയമട്ടാണ്. ക്യാമറകള്‍ എഐ തന്നെയോ? അതെങ്ങനെ വന്നു? ഇടപാടില്‍ എത്തിയ കമ്പനികളുടെ വരവെങ്ങനെ? കെല്‍ട്രോണിന്റെ നീക്കങ്ങള്‍ സുതാര്യമോ തുടങ്ങി സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച രണ്ട് അന്വേഷണങ്ങളും പ്രധാന ചോദ്യങ്ങളാണ്. ഇന്നിപ്പോള്‍ പ്രതിപക്ഷം ഈ പദ്ധതിയിലെ ആരോപിക്കപ്പെടുന്ന ക്രമക്കേടിനെ രണ്ടാം ലാവലിന്‍ എന്നാണ് വിളിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം. കെല്‍ട്രോണ്‍ കരാര്‍ നല്‍കിയ സമയത്തെ എം.ഡി ഹേമലത ഇപ്പോള്‍ ഊരാളുങ്കലില്‍ വൈസ് പ്രസിഡന്റാണെന്ന് വിഡി സതീശന്‍. ഇത് അഴിമതി ക്യാമറയാണെന്നും എല്ലാത്തിന്റെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസെന്നും സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. എല്‍ഡിഎഫില്‍ ഒരു അഴിമതിയുമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. അപ്പോള്‍ എഐ ക്യാമറയില്‍ ആരോപണങ്ങളുടെ പുകമറ എങ്ങനെ നീങ്ങും? ആര് നീക്കും?