രാഹുല്‍ ഗാന്ധിയെ വിലക്കിയത് ചോദ്യം ഭയന്ന ഭരണകൂടമോ..?

നിയമവഴിയില്‍ കടുത്ത പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴും പറയുന്ന രാഷ്ട്രീയത്തിന് മൂര്‍ച്ച കൂട്ടുന്നു രാഹുല്‍. അയോഗ്യനാക്കപ്പെട്ടതിന്‍റെ മൂന്നാം നാള്‍ അയാളില്‍ നിന്ന് രാജ്യം കേട്ടത്.. മാപ്പു പറയില്ലെന്ന പ്രഖ്യാപനം. അയോഗ്യതയോ, ഭീഷണിയോ ബാധിക്കില്ല, ഭയം മോദിക്ക്. അദാനിയെ പറ്റി സഭയില്‍ പറഞ്ഞപ്പോള്‍ അതാ കണ്ണില്‍ കണ്ടു, അദാനി ഷെല്‍ കമ്പനിയില്‍ നിക്ഷേപിച്ച കോടികള്‍ ആരുടേത് ? മോദിയും അദാനിയും തമ്മില്‍ എത്ര ആഴത്തിലുള്ള ബന്ധം ?..   രാഹുലിന്‍റെ വാക്കുകള്‍, ചോദ്യങ്ങള്‍.. നുണയും ദുരാരോപണവും രാഹുലിന് ശീലമെന്ന് ബിജെപി. പ്രതിപക്ഷം പതിവിനപ്പുറം രാഹുലിനൊപ്പം ഒറ്റക്കെട്ട്. വേണമെങ്കില്‍ തെരുവിലിറങ്ങും എന്ന്  വരെ സിപിഎം. എന്നാല്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധച്ചതിന്  കോണ്‍ഗ്രസുകാരെ പിണറായി പോലീസ് തല്ലിയത് ചൂണ്ടി ഇരട്ടത്താപ്പ് ആരോപിക്കുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ്. ഇതാണ് നില. കൗണ്ടര്‍ പോയ്ന്‍റ്്് പരിശോധിക്കുന്നു.. ചോദ്യം ഭയന്ന ഭരണകൂടത്തിന്‍റെ ആയുധമായിരുന്നോ ഈ അയോഗ്യത ഉത്തരവ് ? വിഡിയോ കാണാം

Counter Point On Rahul Gandhi disqualification